ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് സിംഗപ്പൂര്‍ പാസ്പോര്‍ട്ടാണ്. ഇതുള്ളവര്‍ക്ക് 195 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.
192 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പാസ്പോര്‍ട്ടാണ് രണ്ടാം സ്ഥാനം പങ്കുവയ്ക്കുന്നത് ~ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, സ്പെയിന്‍.
മൂന്നാം റാങ്കില്‍ എട്ട് രാജ്യങ്ങള്‍. ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്സ്, സൗത്ത് കൊറിയ, സ്വീഡന്‍. ഇവിടങ്ങളിലെ പാസ്പോര്‍ട്ടുള്ളവര്‍ക്ക് 191 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര അനുവദനീയമാണ്.
ബെല്‍ജിയം, ന്യൂസിലന്‍ഡ്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് 190 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നത്. ഈ രാജ്യങ്ങള്‍ നാലാം റാങ്ക് പങ്ക് വയ്ക്കുന്നു.
ഓസ്ട്രേലിയ, പോര്‍ച്ചുഗല്‍ പാസ്പോര്‍ട്ടുകളാണ് അഞ്ചാം സ്ഥാനം പങ്ക് വയ്ക്കുന്നത്. ഇതുള്ളവര്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര സാധ്യമാണ്.
ആറാം സ്ഥാനത്ത് ഗ്രീസും പോളണ്ടും (188 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര).
ഏഴാം സ്ഥാനത്ത് ക്യാനഡ, ചെക്ക് റിപ്പബ്ളിക്, ഹംഗറി, മാള്‍ട്ട എന്നിവ ഏഴാം സ്ഥാനത്ത് (187 രാജ്യങ്ങളില്‍ പോകാം).
എട്ടാം സ്ഥാനത്താണ് യുഎസ് ഉള്ളത്. അമെരിക്കന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ പോകാന്‍ സാധിക്കുന്നത് 186 രാജ്യങ്ങളിലേക്കാണ്.
ഒമ്പതാം നമ്പറില്‍ എസ്റേറാണിയ, ലിത്വാനിയ, യുഎഇ~ 185 രാജ്യങ്ങളില്‍ പോകാം.
ഐസ്ലാന്‍ഡ്, ലാത്വിയ, സ്ളോവാക്യ, സ്ളോവേനിയ എന്നിവ ചേരുമ്പോള്‍ ടോപ് ടെന്‍ പൂര്‍ത്തിയായി. ഈ നാല് രാജ്യങ്ങളില്‍ ഏതിന്റെയെങ്കിലും പാസ്പോര്‍ട്ടുള്ള ആര്‍ക്കും 184 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര അനുവദിച്ചിട്ടുണ്ട്.
ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം 83 ആണ്. മൗറിറ്റാനിയ, സെനഗല്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ എണ്‍പത്തിമൂന്നാം സ്ഥാനം പങ്കുവയ്ക്കുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നത് 58 രാജ്യങ്ങളിലേക്കാണ്. 85 രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര അനുവദനീയമായ ചൈനീസ് പാസ്പോര്‍ട്ട് ഈ പട്ടികയില്‍ അറുപതാം സ്ഥാനത്തുണ്ട്.

Comments: